യൂദന്മാരുടെ രാജാവായ
നസ്രായനാം ഈശോയേ
ഇടിയിൽ നിന്നും മിന്നലിൽ നിന്നും
ഭീകരമാം കാറ്റിൽ നിന്നും
പെട്ടെന്നുള്ള മൃതിയിൽ നിന്നും
ഞങ്ങളെയെല്ലാം രക്ഷിക്കാ…
പെട്ടെന്നുള്ള മൃതിയിൽ നിന്നും
ഞങ്ങളെയെല്ലാം രക്ഷിക്കാ… (2)
യൂദന്മാരുടെ രാജാവായ
നസ്രായനാം ഈശോയേ
ക്ഷാമം ദുരിതം ഇവയിൽ നിന്നും
പകരും വ്യാധികളിൽ നിന്നും
അപകടമരണം തന്നിൽ നിന്നും
ഞങ്ങളെയെല്ലാം രക്ഷിക്കാ..
പെട്ടെന്നുള്ള മൃതിയിൽ നിന്നും
ഞങ്ങളെയെല്ലാം രക്ഷിക്കാ… (2)
യൂദന്മാരുടെ രാജാവായ
നസ്രായനാം ഈശോയേ
കടലിൽ കരയിൽ വാനിൽ ഭൂവിൽ
നിന്നുടെ നാമം പുലരട്ടെ
ഉന്നത വിളവും സർവ്വൈശ്വര്യവും
നാളിൽ നാളിൽ വളരട്ടെ
ഉന്നത വിളവും സർവ്വൈശ്വര്യവും
നാളിൽ നാളിൽ വളരട്ടെ (2)
ആമേൻ