Poem : പവിത്ര സമയം | Pavithra Samayam
Lyrics : Stranger’s LK2431 comp. (EK)
Music : Seenai Saibu
Singer : Babu Paika
Programming : Tijo Xavier (Melodic Dreamz)
Mixed & Mastered : Paulson (BM Tracks Media Paika)
Flute : Anil Thalayolaparambu
Editz : Jose Sebastian
പവിത്ര സമയം…
പെയ്തൊഴിഞ്ഞ വർഷപാതം
കിനിഞ്ഞിറങ്ങി മനസ്സിൻ മണ്ണുപാളികൾക്കിടയിൽ /
സീമാതീത കാലപ്രവഹത്തിനു അർദ്ധാ- ർദ്ധ വിരാമത്തിൻ അനുഭൂതി /
മനസിന്റെ താഴ്‌വാരങ്ങളിൽ
ഗ്രീഷ്മത്തിൻ ഇലയനക്കo/
ഗ്രീഷ്മമേ വഴി മാറേണ്ടൊരിക്കലും
വസന്തത്തിൻ പ്രണയ നാളിനായി/
ഗ്രീഷ്മമേ ഗ്രീഷ്മമായി ഹരിതാഭയായി
സായൂജ്യമായി സ്വാന്തനമായി
വാഴൂ കാലങ്ങളോളവുo പിന്നെയും /
മനസ്സിൻ അറിയാക്കയങ്ങളിൽ
മരിച്ച താരകങ്ങൾ തീർത്ത തമോ ഗർത്തങ്ങളുണ്ട് /
ആ ഗർത്തങ്ങളിൽ
സ്ഥല കാലങ്ങൾ ചത്തു മരവിച്ച
അപകർഷതയുണ്ട് /
അപകർഷതാബലത്തിൽ നിന്നും
മോചനമില്ലാത്ത പ്രകാശ തരംഗങ്ങളുണ്ട്/
സ്വയം വിഹരിക്കാനായി സൃഷ്‌ടിച്ച സ്വർഗ്ഗമുണ്ടവിടെ /
മാലാഖയും മനുഷ്യനുമെല്ലാം
അഹം മാത്രമായി മാറുന്ന
കൂടുവിട്ടുള്ള കൂടുമാറ്റവുമുണ്ടവിടെ./
ഏപ്രിൽ പോലെ ക്രൂരമായ മാസമൊന്നില്ലിവിടെന്ന
കവിഹൃദയ ഗദ്ഗദം
വായുവിൽ ദുഃഖ തരംഗ നടനമായ –
വശേഷിക്കുമ്പോൾ/
അറിയാതെ
മമ മനം മൂളിപ്പാട്ടൊന്നു പാടും
ഇല്ല അക്തൂബർ പോലെ ഊഷ്മള
മാസമൊരിക്കലും./
വർഷവും ഊഷ്മവും യുഗ്മനൃത്തമാടുന്ന
സുന്ദര മാസമതിൻ
സമയ വിനാഴികയൊന്നിൽ
ജന്മദിനം പോലും പകുക്കുന്ന
കർമബന്ധമൊന്നു ഉരുവായി /
കാലങ്ങൾ സൃഷ്‌ടിച്ച അവശിഷ്ട
പാറകൾ തൻ അടരുകൾ
സോദരസ്നേഹ രാസപ്രതി- പ്രവർത്തനത്താൽ അടർത്തി
സാഗരത്തിൻ അടിത്തട്ടിൽ
പവിഴ പുറ്റുകൾക്കുo താഴെ കാലത്തിന്റെ അന്ത്യവും കാത്ത്
ഇന്നും വിശ്രമിക്കുന്നു. /
പ്രിയ സോദരി,കൂട്ടുകാരി നന്ദിയുണ്ടേറെ
അന്തക്കരണത്തിൻ
താമോഗർത്തത്തിൽ
വീണ്ടും ആയിരം തിരികൾ കത്തിച്ചു വച്ചതിന്. /
പതിനായിരം മിന്നാമിനുങ്ങുകൾ
തീയിട്ട ഗ്രീഷ്മ കാല സന്ധ്യകൾ
തന്നതിന്. /
വസന്തത്തിന്റെയും ചെറിച്ചെടിയുടെയും
പ്രണയ ബന്ധമല്ലാത്ത
ഗ്രീഷ്മവും ഹരിതാഭയും ചേർന്നുള്ള സോദര ബന്ധം തന്നതിന്./
സൗഹൃദസോദരത്വങ്ങൾ ചേർത്തു
സൃഷ്‌ടിച്ച വിദ്യുദ്മേഖലക്ക് /
സ്ഥലകലങ്ങൾക്കപ്പുറo അന്ത:ക്കരണത്തിനും അപ്പുറം
നിത്യതയെയും പുഞ്ചിരിച്ചു കാട്ടുന്ന
ദിവസമില്ലായ്‌മകൾ മാത്രം ആശംസ…